ദില്ലി കലാപം; മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം, യുഎന്‍ പ്രതിനിധിക്ക് വിമര്‍ശനം
First Published | Jun 18, 2021, 11:51 AM ISTദില്ലി കലാപക്കേസില്‍ കുറ്റക്കാരെന്ന് പൊലീസ് ആരോപിക്കുന്ന നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തൻഹ എന്നീ വിദ്യാര്‍ത്ഥി നേതാക്കളെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഇവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ഇവരെ വിട്ടയക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. പുറത്തിറങ്ങിയതിന് പുറകെ വിദ്യാര്‍ത്ഥി നേതാക്കള്‍ ദില്ലി പൊലീസിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു. അതോടൊപ്പം രാജ്യത്തെ ഭരണഘടനയിലും നീതിയിലും കോടതിയിലും വിശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇവരെ പുറത്ത് വിടുന്നത് കലാപത്തിന് കാരണമാകുമെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമമെന്നും ആവശ്യപ്പെട്ട് ദില്ലി പൊലീസ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.