ദില്ലി പ്രതിഷേധം; അമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഉത്തരം കിട്ടിയില്ലേയെന്ന് കോണ്‍ഗ്രസ്
First Published | Jun 21, 2022, 5:30 PM ISTകോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ചോദ്യംചെയ്യൽ അഞ്ചാം ദിവസവും തുടരുന്നതിനിടെ ദില്ലിയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വന്തം ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധതിരിക്കാനാണ് ഇഡിയുടെ ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലെന്നും ഏഴ് വർഷമായിട്ടും ഈ കേസിൽ എഫ് ഐ ആർ പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്ദുപ്രഭ.