Delhi Fire: ദില്ലിയില്‍ വന്‍ തീപിടിത്തം; മരണം 27, നിരവധി പേരെ കാണാനില്ല
First Published | May 14, 2022, 10:40 AM ISTദില്ലിയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു. ദില്ലി മുണ്ട്ക മെട്രോ സ്റ്റേഷനിലെ പില്ലർ നമ്പർ 544 ന് സമീപമുള്ള , സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 70 പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്ത് അകത്തുകടന്ന അഗ്നിശമനവിഭാഗം ഉദ്യോഗസ്ഥരാണ് കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.