അതിര്‍ത്തി സംഘര്‍ഷം; അസമും മിസോറാമും തുടരുന്ന സംഘര്‍ഷം
First Published | Jul 28, 2021, 11:25 AM IST
അസമിലെ ബരാക് വാലി ജില്ലകളായ കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി എന്നീ ജില്ലകള്‍ മിസോറാമിന്‍റെ ഐസ്വാൾ, കൊളാസിബ്, മാമിറ്റ് എന്നീ ജില്ലകളുമായി 164 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഈ അതിര്‍ത്തിക്കിടയില്‍ വനപ്രദേശവും കൃഷിപ്രദേശവും ജനവാസകേന്ദ്രങ്ങളുമുണ്ട്. ഈ അതിര്‍ത്തിയാണ് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലെയും സംഘര്‍ഷ ഭൂമി. ഏതാണ്ട് 50 വര്‍ഷത്തോളമായി അതിര്‍ത്തി സംഘര്‍ഷത്തിലാണ് അസമും മിസാറാമും. മാസങ്ങളോളം നീണ്ടു നിന്ന സംഘർഷം പരിഹരിക്കാതെ വഷളാക്കിയതാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്രയും രക്തരൂക്ഷിതമായ അക്രമണം ആദ്യമായാണ്. ഫെഡറല്‍ ഭരണസംവിധാനത്തില്‍ കീഴിലെ രണ്ട് സംസ്ഥാനങ്ങളുടെ പൊലീസ് സേനകള്‍ തമ്മില്‍ പരസ്പരം ആയുധമുപയോഗിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസുകാരുടെ മരണത്തിന് ശേഷം പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ടു. ഇരുസംസ്ഥാനത്തെയും മുഖ്യമന്ത്രിമാരോട് അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഷാ ആവശ്യപ്പെട്ടു. അതിനിടെ കോണ്‍ഗ്രസിന്‍റെ പ്രത്യേക സംഘം ഇരുസംസ്ഥാനാതിര്‍ത്തിയിലെയും സംഘര്‍ഷ മേഖല ഇന്ന് സന്ദര്‍ശിക്കും. ദില്ലിയില്‍ ഇന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപണയുര്‍ന്നു.
After killing 5 Assam police personnel and injuring many , this is how Mizoram police and goons are celebrating.- sad and horrific pic.twitter.com/fBwvGIOQWr
— Himanta Biswa Sarma (@himantabiswa) July 26, 2021
" 5 അസം പൊലീസ് ഉദ്യോഗസ്ഥരെ കൊന്ന് നിരവധി പേർക്ക് പരിക്കേറ്റ ശേഷം, മിസോറാം പൊലീസും ഗുണ്ടകളും ആഘോഷിക്കുന്നത് ഇങ്ങനെയാണ്.- സങ്കടകരവും ഭയാനകവും" : അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോ.