അക്വാട്ടിക് ​ഗാലറി, റോബോട്ടിക് ​ഗാലറി... സയന്‍സ് സിറ്റിയിലെ അത്ഭുതക്കാഴ്ചകള്‍ മോദി ഉദ്ഘാടനം ചെയ്യും

First Published | Jul 15, 2021, 10:09 PM IST

അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ നിർമ്മിച്ച  മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി മോദി ജൂലൈ 16 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിർച്വൽ രീതിയിലായിരിക്കും ഉദ്ഘാടനം. അക്വാട്ടിക് ​ഗാലറി, റോബോട്ടിക് ​ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്..

അഹമ്മദാബാദിലെ ഗുജറാത്ത് സയൻസ് സിറ്റിയിൽ നിർമ്മിച്ച മൂന്ന് പദ്ധതികള്‍പ്രധാനമന്ത്രിജൂലൈ 16 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിർച്വൽ രീതിയിലായിരിക്കും ഉദ്ഘാടനം. അക്വാട്ടിക് ​ഗാലറി, റോബോട്ടിക് ​ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.68 വലിയ ടാങ്കുകളിൽ സമുദ്രത്തിനുള്ളിലെ അത്ഭുതങ്ങൾ ഒരുക്കിയാണ് അക്വാട്ടിക് ​ഗാലറിയുടെ നിർമ്മാണം.
ശാസ്ത്രവിദ്യാഭ്യാസത്തെ വിനോദവുമായി കൂട്ടിച്ചേർത്ത് ശാസ്ത്രതാത്പര്യം വർദ്ധിപ്പിക്കുക എന്നതാണ് സയൻസ് സിറ്റി ലക്ഷ്യമാക്കുന്നത്. സ്കൂൾ കുട്ടികളുടെ സംഘങ്ങൾ പഠനത്തിനായി ഇവിടം സന്ദർശിക്കാറുണ്ട്. ​അഹമ്മദാബാദിലെ ഹെബത്പൂരില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത് സയന്‍സ് സിറ്റി ശാസ്ത്രവിദ്യാഭ്യാസത്തിലേക്ക് വിദ്യാര്‍ത്ഥികളെ തത്പരരാക്കുന്നതിനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ സംരംഭത്തിന്‍റെ ഭാഗമാണ്.

2002 ൽ ഐമാക്സ് 3ഡി തിയേറ്റർ ഇന്ത്യയിലാദ്യമായി സ്ഥാപിതമായത് സയൻസ് സിറ്റിയിലാണ്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ എനർജി എഡ്യൂക്കേഷൻ പാർക്ക്, ലൈഫ്സയൻസ്പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. ആംഫിതിയേറ്റര്‌, മ്യൂസിക്കൽ ഫൗണ്ടെൻ, പ്ലാനെറ്റ് എർത്ത് പവിലിയൻ എന്നിവയും ഉൾപ്പെട്ടിരുന്നു,
രണ്ടാംഘട്ട നവീകരണത്തിന്റെ ഭാ​ഗമായിട്ടാണ് അക്വാട്ടിക് ​ഗാലറി, റോബോട്ടിക് ​ഗാലറി, നേച്ചർ പാർക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. വിർച്വലായി നടത്തുന്ന ഉദ്ഘാടന വേളയിൽ 2500ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
15000 ചതുരശ്ര മിറ്ററിലധികം വിസ്തൃതിയുള്ള അക്വാട്ടിക് ​ഗാലറിയിൽ 68 ടാങ്കുകളാണുള്ളത്. ഇവയിലാണ് സമുദ്രക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. 188 വ്യത്യസ്ത ഇനങ്ങളില്‍പെട്ട 11600 മത്സ്യങ്ങളും മറ്റ് സമുദ്രജീവികളും ഇതിലുണ്ട്. അണ്ടര്‍വാട്ടര്‍ നടപ്പാതയും ഇവിടുത്തെ പ്രത്യേകതയാണ്.
കൊവിഡ് വ്യാപനത്തെ തുടർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം വൈകിയത്. ഷാർക്ക് ടണലുകളാണ് ഈ ​ഗാലറിയിലെ പ്രധാന ആകർഷണം. 260 കോടി ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന ഈ അക്വാട്ടിക് ​ഗാലറി ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
127 കോടി മുടക്കല്‍ നിര്‍മ്മിച്ചിരിക്കുന്നറോബോട്ടിക്സ് ​ഗാലറിയിൽ 79 തരം റോബോട്ടുകളുമുണ്ട്. 1100 ചതുരശ്രമീറ്റര്‍ വ്യാപ്തിയുള്ള ഗാലറിയില്‍ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുമായി സംവദിക്കുന്നത് ഹ്യുമനോയ്ഡ് റോബോട്ടാണ്.
15,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ളതാണ് അക്വാട്ടിക് ഗാലറി. അക്വാട്ടിക് ​ഗാലറിയിൽ വിവിധ തരത്തിലുള്ള 11600 മത്സ്യങ്ങളാണുളളത്. 260 കോടി ചെലവിലാണ് അക്വാട്ടിക് ഗാലറിയുടെ നിര്‍മ്മാണം.
റോബോട്ടിക്സ് ​ഗാലറിയിൽ 79 തരം റോബോട്ടുകളുമുണ്ട്. റോബോട്ടിക് കഫറ്റേരിയകളുംറോബോട്ട് ഷെഫുമാരുമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.വെർച്വൽ റിയാലിറ്റി ഗാലറിയും ഉണ്ട്. വിവിധ തരം റോബോട്ടുകളുടെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
അക്വാട്ടിക് ​ഗാലറിയിൽ വിവിധ തരത്തിലുള്ള 11600 മത്സ്യങ്ങളാണുളളത്.പെൻ‌ഗ്വിനുകൾ‌ക്കായുള്ള സ്ഥലവും ഉൾ‌പ്പെടുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദര്‍ശകര്‍ക്കായി വിര്‍ച്വല്‍ റിയാലിറ്റി ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 14 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന നേച്ചര്‍ പാര്‍ക്കില്‍ നിരവധി ആകര്‍ഷണീയതകളുണ്ട്.

Latest Videos

click me!