Aero India 2023 : എയ്റോ ഇന്ത്യ 2023: അമ്പരപ്പിക്കുന്ന ആകാശക്കാഴ്ചകൾ; ചിത്രങ്ങൾ കാണാം

First Published | Feb 14, 2023, 3:05 PM IST

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോ ബെംഗളുരുവിലെ യെലഹങ്ക എയർ ബേസില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉ​ദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ എയ്‌റോ ഷോയിൽ വിവിധതരം മെയ്ഡ്-ഇൻ-ഇന്ത്യ പ്രതിരോധ വസ്തുക്കൾ പ്രദർശിപ്പിക്കും. വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളിലേക്ക്...

എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഷോയിൽ പങ്കെടുക്കുന്നവർക്ക്, ഡിസൈൻ രംഗത്തെ രാജ്യത്തിന്റെ വികസനം,ആളില്ലാ വിമാന വ്യവസായത്തിലെ വിപുലീകരണം, സ്പേസ് പ്രൊട്ടക്ഷൻ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിരീക്ഷിക്കാൻ  കഴിയും. 

റെക്കോര്‍ഡ് എണ്ണം വിദേശ, തദ്ദേശീയ പവലിയനുകൾ ഉള്ള എയ്റോ ഇന്ത്യ ഷോ രാജ്യത്തെ ടെക് തലസ്ഥാനത്താണ് നടക്കുന്നത്. ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എയ്റോ ഇന്ത്യ രാജ്യം മാറിയതിനെ സൂചിപ്പിക്കുന്നു. എയർബസ്, ബോയിംഗ്, ദസ്സാൾട്ട് ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രി, ബ്രഹ്മോസ് എയ്‌റോസ്‌പേസ്, ആർമി ഏവിയേഷൻ, എച്ച്‌സി റോബോട്ടിക്‌സ്, സാബ്, സഫ്രാൻ, റോൾസ് റോയ്‌സ്, റോൾസ് റോയ്‌സ്, ഭാരത് ഫോർജ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ബിഇഎംഎൽ ലിമിറ്റഡ് തുടങ്ങിയ രാജ്യാന്തര, ആഭ്യന്തര എക്‌സിബിറ്ററുകളുടെ ഒരു ശ്രേണി എയ്‌റോ ഇന്ത്യ 2023 -ൽ പ്രദർശിപ്പിക്കും. 


രാജ്യം പ്രതിരോധ രംഗത്ത് ശാക്തീകരണത്തിന്‍റെ  പാതയിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  പറഞ്ഞു. കർണാടകത്തിന്‍റെ  വ്യവസായ വികസനത്തിന്റെ അടിത്തറ പാകുകയാണ് തുംക്കുരുവിലെ HAL ഫാക്ടറിയും എയ്റോ ഇന്ത്യ ഷോയും. പ്രതിരോധ നിർമാണ രംഗത്ത് കർണാടകയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ന് 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണ്. 2024-25 ഓടെ പ്രതിരോധ രംഗത്ത് 5 ബില്യൺ ഡോളർ വ്യാപാരത്തിലേക്ക് എത്തുക എന്നതാണ് രാജ്യത്തിന്‍റെ ലക്ഷ്യം. ഷോയിൽ പങ്കെടുക്കുന്നവർക്ക്, ഡിസൈൻ രംഗത്തെ രാജ്യത്തിന്റെ വികസനം,  ആളില്ലാ വിമാന വ്യവസായത്തിലെ വിപുലീകരണം, സ്പേസ് പ്രൊട്ടക്ഷൻ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിരീക്ഷിക്കാൻ  കഴിയും.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 809 പവലിയനുകളാണുള്ളത്. ഇതിൽ 110 വിദേശ പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. പോർവിമാനങ്ങളും തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും എയ്റോ ഷോയിൽ അണിനിരക്കുന്നുണ്ട്. സൂര്യകിരൺ, വരുണ, ത്രിശൂൽ എന്നിങ്ങനെ വ്യോമസേനയുടെ അഭിമാനമായ വിമാനങ്ങളും ധ്രുവ്, രുദ്ര, പ്രചണ്ഡ എന്നിങ്ങനെയുള്ള ഹെലികോപ്റ്ററുകളും ഷോയുടെ മുഖ്യ ആകർഷണമാണ്. 

Latest Videos

click me!