പ്രതിരോധ മേഖലയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ദീര്‍ഘകാലമായുള്ള സഹകരണമുണ്ട്. ഇതിന്‍റെ തുടര്‍ച്ചാണ് ഇപ്പോഴത്തെ നീക്കം. വിവിധ എംഎസ്എംഇകൾക്കും മറ്റ് പ്രതിരോധ വ്യവസായങ്ങൾക്കും അസംസ്കൃത വസ്തുക്കളും ഘടകങ്ങളും വിതരണം ചെയ്യുന്നതിനുള്ള ബിസിനസ് അവസരങ്ങളും ഈ പദ്ധതി പ്രദാനം ചെയ്യുന്നു.
പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ആയുധ നിര്‍മ്മാണത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനം ഇന്ത്യയിലെ ഒരു പ്രധാന കേന്ദ്രമാക്കിമാറും. ഇതുമൂലം സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ തുറക്കും.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സൈന്യത്തിന് ലഭ്യമായിരുന്ന ഇൻ-സർവീസ് INSAS റൈഫിളിന് പകരമായി ഇനി 7.62 X 39 mm കാലിബർ AK-203 റൈഫിളുകൾ സൈന്യം ഉപയോഗിക്കും.
ഫലപ്രദമായ 300 മീറ്റർ പരിധിയുള്ള AK-203 അസോൾട്ട് റൈഫിളുകൾ, ഭാരം കുറഞ്ഞതും കരുത്തുറ്റതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണെന്ന് തെളിയിക്കപ്പെട്ട, ആധുനിക സാങ്കേതിക വിദ്യകളുള്ള ആക്രമണ റൈഫിളുകളാണ്. കലാപം / ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ എന്നിവ നേരിടുന്നതിന് ഇന്ത്യൻ സൈന്യത്തിന് ഏറെ ഉപകാരമായിരിക്കും ഈ ആയുധം.
ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐആർആർപിഎൽ) എന്ന പ്രത്യേകോദ്ദേശ്യ സംയുക്ത സംരംഭമാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയുടെ മുൻകാല OFB [ഇപ്പോൾ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്‍റ് ഇന്ത്യ ലിമിറ്റഡ് (AWEIL), മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL)], റോസോബോറോനെക്‌സ്‌പോർട്ട് (RoE) എന്നിവയും റഷ്യയിലെ കലാഷ്‌നിക്കോവിന്‍റെ സാങ്കേതികയും ഉപയോഗിച്ചാണ് പുതിയ എകെ 203 റൈഫിളുകളുടെ നിര്‍മ്മാണം. 2010 ലാണ് കോര്‍വയില്‍ പുതിയ ആയുധ നിര്‍മ്മാണശാല ആരംഭിച്ചത്. 2014 ലാണ് ഇവിടെ AK-203 റൈഫിളുകളുടെ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.