1971 ഡിസംബർ 3 മുതൽ 1971 ഡിസംബർ 16 വരെ കിഴക്കൻ പാകിസ്ഥാന്‍റെ വിമോചനത്തിനായി ഇന്ത്യയും പാകിസ്ഥാനും നടത്തിയ യുദ്ധമാണ് 1971 ലെ ഇന്ത്യാ- പാക് യുദ്ധമെന്ന് അറിയപ്പെടുന്നത്. യുദ്ധത്തെ തുടര്‍ന്ന് കിഴക്കന്‍ പാകിസ്ഥാന്‍ 'സ്വതന്ത്ര ബംഗ്ലാദേശാ'യി പ്രഖ്യാപിക്കപ്പെട്ടു. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More ല്‍ ക്ലിക്ക് ചെയ്യുക)
വെറും 13 ദിവസം മാത്രമാണ് യുദ്ധം നടന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അറിയപ്പെടുന്നു.യുദ്ധ സമയത്ത് ഇന്ത്യയുടെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും പാക് സൈനീകര്‍ ഇന്ത്യയെ അക്രമിച്ചു. പക്ഷേ, ഇന്ത്യയുടെ സൈനീക ശക്തിക്ക് മുന്നില്‍ പാക് സൈനീകര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.
1971 ഡിസംബർ 16 ന് പാകിസ്ഥാൻ സൈന്യത്തിന്‍റെ കിഴക്കൻ കമാൻഡർ ധാക്കയിൽ ഇന്ത്യയുമായി ഇൻസ്ട്രുമെന്‍റ് ഓഫ് സറണ്ടറില്‍ ഒപ്പിട്ടതോടു കൂടി യുദ്ധം അവസാനിക്കുകയും ലോകത്ത് പുതിയൊരു രാജ്യം ഉദയം കൊള്ളുകയും ചെയ്തു, ബംഗ്ലാദേശ്.
ഏകദേശം 90,000 മുതൽ 93,000 വരെ പാക് സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഇതിൽ 79,676 മുതൽ 81,000 വരെ യൂണിഫോം ധരിച്ച പാകിസ്ഥാൻ സായുധ സൈനീകരായിരുന്നു. ബാക്കിയുള്ള 10,324 മുതൽ 12,500 വരെ തടവുകാർ സിവിലിയന്മാരായിരുന്നു.
പാകിസ്ഥാൻ മിലിട്ടറിയിലെ അംഗങ്ങളും ഇസ്ലാമിക മിലിഷിയകളെ പിന്തുണയ്ക്കുന്നവരും ബംഗ്ലാദേശിൽ 3,00,000 മുതൽ 3,000,000 വരെ സാധാരണക്കാരെ കൊന്നതായി കണക്കുകള്‍ പറയുന്നു.