പെരുമഴ, പ്രളയം; മധ്യപ്രദേശില്‍ 1,225 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു
First Published | Aug 5, 2021, 12:06 PM ISTമധ്യപ്രദേശിലെ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായതായി റിപ്പോര്‍ട്ട്. ശിവപുരി, ഷിയോപൂർ, ഡാറ്റിയ, ഗ്വാളിയോർ, ഗുണ, ഭിന്ദ്, മൊറീന എന്നിവിടങ്ങളിലെ 1,225 ഗ്രാമങ്ങൾ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), കരസേന, ബിഎസ്എഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.