World Hepatitis Day 2022 : ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ചികിത്സ വൈകുന്നത് ഈ രോ​ഗത്തിന് കാരണമാകും

First Published | Jul 28, 2022, 12:15 PM IST

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ചികിത്സ വൈകുന്നത് കരൾ കാൻസറിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുമെന്ന് വി​ദ​ഗ്ധർ. മഞ്ഞപ്പിത്തം, ക്ഷീണം, ഓക്കാനം, വയറുവേദന, ഭാരക്കുറവ് എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളെന്ന് തിരുമല-മെഡിക്കോവർ ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ശ്രാവൺ കുമാർ പറഞ്ഞു.

നേരിയ തോതിലുള്ള ഹെപ്പറ്റൈറ്റിസ് മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താനാകുമെന്നും എന്നാൽ രോഗം ഗുരുതരമായി ബാധിക്കുന്ന മറ്റുള്ളവർ മെഡിക്കൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ഡോ. ശ്രാവൺ കുമാർ പറഞ്ഞു.

18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും മുമ്പ് കുത്തിവയ്പ് എടുത്ത മധ്യവയസ്‌ക്കർ ബൂസ്റ്റർ ഡോസ് തിരഞ്ഞെടുക്കണമെന്നും സീനിയർ ഫിസിഷ്യൻ കെ.താരക രവികിരൺ പറഞ്ഞു.


hepatitis c

ഏകദേശം 500 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ ഇരകളാണെന്നും 1.5 ദശലക്ഷം ആളുകൾ ഈ വിട്ടുമാറാത്ത രോഗത്താൽ മരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ പഠനത്തിനും കണ്ടുപിടുത്തത്തിനും 1976-ൽ നോബൽ സമ്മാനം നേടിയ ബറോച്ച് ബ്ലംബെർഗിന്റെ ജന്മദിനം പ്രമാണിച്ച് എല്ലാ വർഷവും ജൂലൈ 28-ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.

Image: Getty Images

ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.  ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയെല്ലാം ചില തരത്തിൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമാണ്. ജനനസമയത്ത് തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷൻ ഉറപ്പുവരുത്തുക.

ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ മലിനമായ ഭക്ഷണത്തിൽ കണ്ടെത്തിയേക്കാം. പഴകിയതോ കേടായതോ ആയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷണം എപ്പോഴും വൃത്തിയുള്ള ചുറ്റുപാടിൽ സൂക്ഷിക്കുക. വൃത്തിഹീനമായ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നതോ കുടിക്കുന്നതോ അപകടസാധ്യത വർദ്ധിപ്പിക്കും.

Latest Videos

click me!