World Brain Tumor Day 2022 : ബ്രെയിൻ ട്യൂമർ; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം
First Published | Jun 8, 2022, 11:59 AM ISTതലച്ചോറിലെ അസാധാരണമായ കോശങ്ങളുടെ പിണ്ഡം അല്ലെങ്കിൽ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. ബ്രെയിൻ ട്യൂമറുകൾ തലച്ചോറിൽ ആരംഭിക്കാം അല്ലെങ്കിൽ ക്യാൻസർ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആരംഭിച്ച് തലച്ചോറിലേക്ക് വ്യാപിക്കാം.തലവേദന, ഛര്‍ദ്ദി, തലകറക്കം, ശരീരത്തിന്റെ ഒരു ഭാഗം തളരുക, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയാണ് പൊതുവെ കാണുന്ന രോഗലക്ഷണങ്ങള്‍. രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമര്‍ തലച്ചോറില്‍ എവിടെ സ്ഥിതി ചെയ്യുന്നു, പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ ആണോ അതോ മെറ്റാസ്റ്റാറ്റിക് ആണോ എന്നീ ഘടകങ്ങളെ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ബ്രെയ്ന്‍ ട്യൂമര്‍ തലച്ചോറിലെ ഏതു ഭാഗത്താണ് എന്നതിനെ അനുസരിച്ചു രോഗലക്ഷണങ്ങള്‍ വ്യത്യസ്തമാവാം.