ഭക്ഷണത്തിനു മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിയ്ക്ക് നൽകരുത്. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയർ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ വിസമ്മതിക്കും.
കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്കൂളിൽ പോകുമ്പോൾ ലഞ്ചിന് കൊടുത്തു വിടുക. ഇഡ്ഡലി കഴിക്കാൻ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ അത് കഴിക്കട്ടെ. ഇനി റൈസ് ഐറ്റംസ് കഴിക്കാൻ താല്പര്യമുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയിൽ ഉണ്ടാക്കി നൽകാം.
ബിസ്‌ക്കറ്റ് നൽകി ശീലിപ്പിക്കരുത്. ബേക്കറി വിഭവങ്ങളുടെ അളവ് കുറച്ച് പഴവർഗങ്ങളോ നട്സോ നൽകുക.
ടിവിയോ കമ്പ്യൂട്ടറിന്റെയോ മുന്നിൽ വച്ച് കുട്ടികളെ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവർ കഴിക്കുമ്പോൾ അവരുടെ കൂടെ തന്നെ നിൽക്കാൻ ശ്രദ്ധിക്കുക.
പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. കുട്ടികൾക്ക് ദിവസവും മുട്ട നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മുട്ട കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ദോശമാവിൽ മുട്ട ചേർത്ത് നൽകുകയോ, ദോശ പരത്തുമ്പോൾ അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നൽകുകയോ ചെയ്യാം.