മൂത്രത്തിന്റെ അളവ് കുറയുക, കാലുകളില്‍ നീരു വയ്ക്കുക, ക്ഷീണമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുക, ഛര്‍ദ്ദി എന്നിവയാണ് വൃക്ക തകരാറിന്‍റെ ലക്ഷണങ്ങളാണ്. വൃക്കകളിലേക്കുള്ള രക്തയോട്ടത്തിലുണ്ടാകുന്ന തടസ്സങ്ങളും, മൂത്രം പുറന്തള്ളുന്ന കുഴലുകള്‍ക്ക് തടസ്സമുണ്ടാകുന്നതിനെ തുടര്‍ന്ന് ശരീരത്തില്‍ മാലിന്യം അടിഞ്ഞു കൂടുന്നതുമെല്ലാം വൃക്ക തകരാറിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നു.
പരിക്കേറ്റ വൃക്കകളെ പിന്തുണയ്ക്കുന്നതിനും വീണ്ടെടുക്കുന്നതിനും ചിലപ്പോൾ ഡയാലിസിസ് താൽക്കാലികമായി ആവശ്യമായി വന്നേക്കാം. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യുന്നതിനും ബയോകെമിക്കൽ ബാലൻസ് നിലനിർത്തുന്നതിനും ഡയാലിസിസ് സഹായിക്കുന്നു.
വൃക്ക തകരാറിന് ചികിത്സ തേടിയ രോഗികളുടെ ഭക്ഷണത്തില്‍ നിന്ന് പൊട്ടാസിയം അധികമുള്ള പഴങ്ങള്‍, ഉരുളക്കിഴങ്ങ്, ഓറഞ്ച് തുടങ്ങിയവ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. പൊട്ടാസിയം തോത് കുറവുള്ള ആപ്പിളുകള്‍, പപ്പായ, പേരയ്ക്ക, സ്ട്രോബെറികള്‍ തുടങ്ങിയവ രോഗികൾക്ക് നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
പ്രതിദിന ഉപ്പിന്‍റെ ഉപയോഗം അഞ്ച് ഗ്രാമിലേക്ക് നിയന്ത്രിക്കണം. ഫാസ്റ്റ് ഫുഡ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, ജങ്ക് ഫുഡ് എന്നിവയും ഒഴിവാക്കണം.
smoking
പുകവലിയും മദ്യപാനവും ഒഴിവാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലിയും വൃക്കരോഗികള്‍ പിന്തുടരേണ്ടതാണ്.
സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക (OTC). വേദന സംഹാരികൾ അമിതമായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും.