മുഖം സുന്ദരമാക്കാൻ ഇതാ സിമ്പിൾ ടിപ്സ്

First Published | Jul 22, 2021, 10:32 PM IST

നമ്മുടെ മുഖം എപ്പോഴും സുന്ദരമായിരിക്കാനാണ് നാം ആ​ഗ്രഹിക്കാറുള്ളത്. അതിനായി ധാരാളം ഫേസ് പാക്കുകളും ക്രീമുകളും ഉപയോ​ഗിക്കുന്നവരാണ് ഇന്ന് അധികവും. പ്രകൃതിദത്ത ഫേസ് പാക്കുകൾ എപ്പോഴും സുരക്ഷിതവും ഫലപ്രദവുമാണ്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ചില സ്കിൻ കെയർ ടിപ്സ് അറിയാം... 

honey

സ്ക്രബ് കൊണ്ട് ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാവുന്നതാണ്.  വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും സുരക്ഷിതമായ ഒന്നാണ് ഹണി ഫേസ് പാക്ക്. ഒരു ടീസ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാര പൊടിച്ചതു മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

steam

ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറക്കും. ഇത് അഴുക്കുകൾ നീക്കാം ചെയ്യാൻ സഹായിക്കും. അഞ്ചു മിനുട്ട് വരെ ആവി പിടിക്കാം. 
 


rose water

ഏതാനും തുളളി റോസ് വാട്ടർ മുഖത്തു പുരട്ടുക. ഒന്നാന്തരം ടോണർ ആണിത്.

Almond oil

ആൽമണ്ട് ഓയിൽ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയവ മോയിസ്ചറൈസറായി ഉപയോഗിക്കാം. ഇവ ഉപയോ​ഗിക്കുന്നത് ചർമം സോഫ്റ്റാകാൻ സഹായിക്കും.
 

curd

ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ‍ ഒലിവ് ഓയിൽ ചേർത്ത് പുരട്ടുന്നതും ചർമ്മത്തിനു നല്ലതാണ്.
 

Latest Videos

click me!