ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ കേൾക്കാനിടയുണ്ടായിട്ടുള്ള ഒന്നാവും ഇടവിട്ടുള്ള ഉപവാസം (Intermittent fasting) എന്നത്. സെലിബ്രിറ്റികൾ മുതൽ ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ വരെ ഇടവിട്ടുള്ള ഉപവാസത്തിന് ആരാധകരേറെയാണ്. ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്‌ക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി കുറയ്ക്കാൻ HIIT (High intensity interval training) വർക്കൗട്ടുകൾ സഹായിക്കും. ഇത് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
protein rich foods
പ്രോട്ടീനുകൾ പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ ശരീരത്തിലെ അധിക കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കുന്നതിന് സഹായകമാണ്.
ആരോഗ്യകരമായ ഭക്ഷണം ദഹിപ്പിക്കുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും നല്ല കുടലിന്റെ ആരോഗ്യം അത്യാവശ്യമാണ്. കുടൽ ബാക്ടീരിയയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് പുളിപ്പിച്ച ഭക്ഷണങ്ങൾ, പ്രീബയോട്ടിക് ഭക്ഷണങ്ങൾ, വൈവിധ്യമാർന്ന സസ്യങ്ങൾ എന്നിവ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
gut health

day time sleep
നല്ല ഉറക്കം വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗുണനിലവാരമില്ലാത്ത ഉറക്കം ഉപാപാചയ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഇത് കൊഴുപ്പ് കൂടുന്നതിന് കാരണമാകും. സമ്മർദ്ദം കോർട്ടിസോളിന്റെ വർദ്ധനവിന് കാരണമാകുന്നു. ഇത് കൂടുതൽ സംഭരിച്ചാൽ കൊഴുപ്പായി മാറുന്നു.