കെെകളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

First Published | Aug 14, 2021, 10:35 PM IST

സൗന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട് കൈ-വിരല്‍-നഖ സംരക്ഷണത്തിന്. ചുളിഞ്ഞു പരുക്കനായ കൈകളും പൊട്ടിയ വൃത്തിഹീനമായ നഖങ്ങളും ഒട്ടും സുഖകരമായ കാഴ്ചയല്ല. കെെകളെ മനോഹരമായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്...
 

hands

മുഖത്ത് ഉപയോഗിക്കുന്നത് പോലെ കൈകളിലും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക. 

honey

രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തേന്‍ കൈയില്‍ ഒഴിച്ച് ഒരു മാസ്‌ക് പോലെ എല്ലായിടത്തും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകുക.


coconut oil

എല്ലാ ദിവസവും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൈയില്‍ നന്നായി മസാജ് ചെയ്യുക. കൈയുടെ എല്ലാഭാഗങ്ങളും വിരലുകളും മസാജ് ചെയ്യണം. രണ്ട് മണിക്കൂറിന് ശേഷം സോപ്പ് ഉപയോ​ഗിച്ച് എണ്ണ കഴുകിക്കളയുക.

badam oil

മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ കൈയിലെടുത്ത് നന്നായി മസാജ് ചെയ്യുക. ഓയില്‍ ചര്‍മത്തില്‍ പിടിക്കുന്നതുവരെ ഇത് തുടരണം. ഇതിലടങ്ങിയ ഫാറ്റി ആസിഡുകള്‍ ചര്‍മസൗന്ദര്യത്തിന് വളരെ നല്ലതാണ്.

milk

പാൽപ്പാട കെെകളിൽ പുരട്ടുന്നത് തിളക്കം ലഭിക്കാനും കൂടുതൽ മൃദുലമാകാനും സഹായിക്കും. 15 മിനുട്ട് കഴിഞ്ഞ് സോപ്പ് ഉപയോ​ഗിച്ച് കഴുകി കളയുക.  
 

Latest Videos

click me!