ഇവ ശ്രദ്ധിച്ചാൽ മതി; ഉദര പ്രശ്നങ്ങൾ ഒഴിവാക്കാം

First Published | Aug 14, 2021, 8:26 PM IST

ദഹനപ്രശ്നങ്ങൾ, വയറ് വേദന, വിശപ്പില്ലാതെ ഇരിക്കുക ഇങ്ങനെ നിരവധി പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. ​ഗ്യാസ് ട്രബിൾ ഉണ്ടാകുമെന്ന് പേടിച്ച് പലരും ഇഷ്ടഭക്ഷണം പോലും കഴിക്കാതിരിക്കുന്നവരുണ്ട്. ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നാം ഭക്ഷണത്തിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

junk food

പലരും ജങ്ക് ഫുഡും മറ്റ് ബേക്കറി പലഹാരങ്ങളുമൊക്കെ കഴിക്കാൻ‌ താൽപര്യപ്പെടുന്നവരാണ്. എന്നാൽ ഈ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷ്യവിഷബാധയ്ക്കും ഉദര സംബന്ധമായ മറ്റ് രോഗങ്ങൾക്കും കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളും ബാക്ടീരിയകളും ഇവയിൽ അടങ്ങിയിരിക്കാം. 

fruits

മറ്റൊന്ന് പഴവർ​ഗങ്ങളും പച്ചക്കറികളും പുറത്ത് നിന്ന് വാങ്ങിയാൽ തന്നെ നല്ല പോലെ കഴുകിയ ശേഷമായിരിക്കണം കഴിക്കേണ്ടത്. കാരണം അവയുടെ ഉപരിതലത്തിൽ ദോഷകരമായ കീടനാശിനികളും രാസവളങ്ങളുടെയും സാന്നിധ്യം ഉണ്ടാകാം. ശരിയായി കഴുകിയില്ലെങ്കിൽ അവ നിങ്ങളുടെ വയറ്റിലെത്തുകയും പലതരത്തിലുള്ള ഉദര പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.


coffee

ചില ആളുകൾ ദിവസത്തിൽ പല തവണ ചായയും കാപ്പിയും കുടിക്കാൻ ഇഷ്ടപ്പെടുന്നു. കഫീന്റെ അമിതമായ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. ഇവ അമിതമായി കഴിക്കുന്നത് ഉദര സംന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
 

salt

ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കുന്നതും ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കും. അധിക പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല, രക്തസമ്മർദ്ദത്തിനും ദന്ത പ്രശ്നങ്ങൾക്കും കാരണമാകും. ഉപ്പിന്റെ ഉയർന്ന ഉപയോഗം ഉയർന്ന രക്തസമ്മർദ്ദവും അതുവഴി ഹൃദയ സംബന്ധമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

spicy

മസാലകൾ കൂടുതലുള്ള ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. വലിയ അളവിൽ മസാല അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, ദഹനക്കേട്, മലബന്ധം എന്നിവയ്ക്ക് കാരണമാകും. 
 

Latest Videos

click me!