Food For Heart : ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

First Published | Mar 24, 2022, 3:42 PM IST

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. 

ഹൃദ്രോ​ഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്. 

സൂപ്പർഫുഡുകൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷിയും ഉപാപചയ പ്രവർത്തനവും വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.


കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുന്നതിനും മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര. ഇതിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിക്കാൻ സഹായിക്കുന്ന ഫോളേറ്റ് ധാരാളമായി ചീരയിലുണ്ട്.
 

സാധാരണ കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവാക്കാഡോ. സന്ധിവാതം ലഘൂകരിക്കുന്നതിനും കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഇത് വളരെ സഹായകരമാണ്. 

പ്രോട്ടീൻ, ഫൈബർ, കോപ്പർ, തയാമിൻ, കോപ്പർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നൻസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ക്യാൻസറിന്റെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. 

ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (ഇജിസിജി) എന്ന കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Latest Videos

click me!