വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

First Published | Aug 5, 2021, 10:36 PM IST

ഇന്നത്തെ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ചില ശീലങ്ങള്‍ ഏറ്റവും പ്രധാന അവയവമായ വൃക്കകളെയും സാരമായി ബാധിക്കാറുണ്ട്. വൃക്കകളുടെ ആരോ​ഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

water

കിഡ്നിയിലുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞ് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
 

green leaf

വൃക്കകളുടെ ആരോഗ്യത്തിനായി ഇല വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. എരിവും മസാലയുമടങ്ങിയ ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കുക.


pain killer

വേദന സംഹാര ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്.

salt

സോഡിയം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനു ആവശ്യമാണ്. പക്ഷേ, അമിതമായാൽ ഇത് വൃക്കകൾക്ക് മേൽ സമ്മർദം വർധിപ്പിക്കുകയും രക്‌തസമ്മർദം കൂട്ടുകയും ചെയ്യും. 

fruits

വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരക്രമം അത്യവശ്യമാണ്. ഇതിലൂടെ ലഭിക്കുന്ന പോഷകങ്ങൾ ഇല്ലാതെ വരുമ്പോഴാണ് വൃക്കത്തകരാർ, മൂത്രത്തിൽ കല്ല് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 

Latest Videos

click me!