Home Remedies For Dandruff : താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
First Published | Jul 19, 2022, 10:11 PM ISTപലരിലും കണ്ട് വരുന്ന പ്രശ്നമാണ് താരൻ.തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശൈത്യകാലത്ത് താരൻ അമിതമാവുകയും തലയോട്ടിയിൽ ചൊറിച്ചിലും വരണ്ടതുമാകുകയും ചെയ്യുന്നു. താരൻ മാറാൻ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കാം.