Soaked Almonds : ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

First Published | Jul 15, 2022, 2:33 PM IST

ധാരാളം പോഷക​ഗുണങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയും ബദാമിലുണ്ട്. കാൽസ്യം, അയൺ എന്നിവയും ആരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ബദാമിലുണ്ട്.

soaked badam

ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് കുതിർത്ത് കഴിക്കുന്നത്. ജീവകം ഇ, ഫെെബർ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. 

ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിർത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.


soaked badam

ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം ബദാം കഴിക്കുന്നത് ശീലമാക്കുക.

heart attack

പച്ച ബദാമിനെക്കാൾ പ്രോട്ടീൻ, കുതിർത്ത ബദാമിലുണ്ട്. നാരുകളും കൂടുതലുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് കാൻസർ, ഹൃദ്രോ​ഗം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

Latest Videos

click me!