ഈ കൊവി‍ഡ് കാലത്ത് ​ഗർഭിണികൾ ശ്രദ്ധിക്കേണ്ട ചിലത്...

First Published | Jul 20, 2021, 4:49 PM IST

കൊവി‍ഡിന്റെ ഭീതിയിലാണ് ലോകം. ഈ കൊവിഡ‍് കാലത്ത് ​​​​ഗർഭിണികൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അ​മി​ത​മാ​യ​ ​ഭ​യ​വും​ ​ഉ​ത്ക​ണ്ഠ​യും​ ​ഗ​ർ​ഭ​കാ​ല​ത്ത് ​ന​ല്ല​ത​ല്ല.​ ​അ​നാ​വ​ശ്യ​മാ​യ​ ​ഭീ​തി​ ​മാ​റ്റി​വെ​ച്ച് ​ശ്ര​ദ്ധ​യും​ ​ക​രു​ത​ലു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​വു​ക​യാ​ണ് ​ഈ​ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​ഗ​ർ​ഭി​ണി​ക​ൾ​ ​ചെ​യ്യേ​ണ്ട​ത്.​ ​

പുറത്തിറങ്ങുമ്പോൾ ഡബിൾ മാസ്ക് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. തുണി മാസ്ക്, ഡിസ്പോസിബിൾ സർജിക്കൽ മാസ്ക് അല്ലെങ്കിൽ N95 മാസ്ക്).
അ​ണു​ബാ​ധ​ ​ഒ​ഴി​വാ​ക്കാ​നാ​യി​ ​ഗ​ർ​ഭ​കാ​ല​ത്ത് ​ശ്വ​സ​ന​ശു​ചി​ത്വം​ ​പാ​ലി​ക്ക​ണം. ചു​മ​യ്‌​ക്കു​മ്പോ​ഴും​ ​തു​മ്മു​മ്പോ​ഴും​ ​വാ​യും​ ​മു​ഖ​വും​ ​മ​റ​യ്‌​ക്കു​ക.

ഡോക്ടറുടെ നിർദേശ പ്രകാരം വീട്ടിൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുക. എല്ലായ്പ്പോഴും മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 2 മീറ്റർ (6 അടി) ദൂരം പാലിക്കുക.
രക്താതിമർദ്ദം, ആസ്ത്മ, തൈറോയ്ഡ് പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥയുള്ള ഗർഭിണികൾ കൃത്യമായ ചികിത്സ നടത്തുകയും ഇവ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുകയും വേണം.
അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുക. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പുറത്ത് പോവുക.

Latest Videos

click me!