Covid 19 : മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ പ്രായത്തിലുള്ളവരെ; ഐസിഎംആർ
First Published | Feb 6, 2022, 3:46 PM ISTമൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവയിൽ പറയുന്നു. രാജ്യത്തെ 37 ആശുപത്രികളിലാണ് സർവേ നടത്തിയത്. കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ അതിവേഗം കുറയുകയാണ്. എന്നിരുന്നാലും, ഈ തരംഗം രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.