lemon
ഒരു ടീസ്പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ നീരിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ഇതിലെ വിറ്റാമിൻ സി ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിന് സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
ghee
ചുണ്ടിൽ പതിവായി നെയ് പുരട്ടുന്നത് ചുണ്ടുകൾ ലോലമാകാൻ മാത്രമല്ല നിറം ലഭിക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
badam
ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് ചുണ്ടുകളിൽ മസാജ് ചെയ്യുക. ചുണ്ടുകളിലെ സ്വാഭാവികമായ ഈർപ്പം, തിളക്കമുള്ള നിറം എന്നിവ ഉറപ്പാക്കുന്നതിനായി ദിവസവും ഒരു തവണ എന്ന കണക്കിൽ പതിവായി ചെയ്യുക.
beet root
ചുണ്ടുകൾക്ക് ചുവപ്പുനിറം ലഭിക്കാൻ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടിൽ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍ എന്ന ആന്റിഓക്സിഡന്റ് കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും.
coconut oil
പ്രകൃതിദത്തമായ മോയ്‌സ്ചുറൈസറാണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.