മുടിയിഴകളുടെ അഗ്രഭാഗം പിളരുന്നത് തടയാന്‍ ഏറ്റവും മികച്ച വഴിയാണ് ആര്യവേപ്പ്. ആര്യവേപ്പിലകൾ മുടിയുടെ ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ വേരുകള്‍ മുതല്‍ മുഴുവന്‍ ഭാഗവും തിളക്കമുള്ളതാക്കാന്‍ വേപ്പില ഉപയോഗിക്കുന്നത് വഴി സാധിക്കും.
ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.
രണ്ട് സ്പൂണ്‍ വീതം ആര്യവേപ്പില പൊടിയും ചന്ദനപ്പൊടിയും എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറുമായി കലര്‍ത്തുക. ഇതൊരു പേസ്റ്റ് പരുവത്തിലാക്കിയ ശേഷം മുഖത്ത് തേക്കുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. സാധാരണയായി ഉപയോഗിക്കുന്ന ഫെയ്‌സ് പാക്കുകള്‍ക്ക് പകരം ഇത് പരീക്ഷിക്കാവുന്നതാണ്.
കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ പുരട്ടുക. ഇതു മുടി വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നൽകാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.
മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.