ചര്‍മ്മം സുന്ദരമാക്കാന്‍ ഇതാ ചില പൊടിക്കെെകൾ

First Published | Jan 27, 2023, 9:47 PM IST

മുഖത്തെ കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഇത് മാത്രമല്ല മുഖക്കുരു, കറുത്തപാടകൾ, ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങളും പലരിലും കണ്ട് വരുന്നു. മലിനീകരണവും പൊടിയും, മോശം ഭക്ഷണശീലങ്ങളും  മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഉപയോഗവും പലപ്പോഴും ചർമ്മത്തെ കൂടുതൽ വഷളാക്കുന്നു. വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റാൻ വീട്ടിലെ തന്നെ പൊടിക്കെെകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. 

മുഖത്തെ പ്രകൃതിദത്തമായ ക്ലെൻസറായും ആരോഗ്യകരവും സുന്ദരവുമായ ചർമ്മം നിലനിർത്താൻ ചെറുപയർപൊടിയും റോസ് വാട്ടറും ചേർത്തുള്ള പാക്ക് ഇടാവുന്നതാണ്. ഈ പാക്ക് ചർമ്മം കൂടുതൽ ലോലമാകാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.


പാൽ, ഓട്സ് പൊടിച്ചത്, അരിപ്പൊടി എന്നിവ ചേർത്തുള്ള ഫേസ് പാക്ക് ബ്ലാക്ക് ഹെഡ്സ് പോലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. തേൻ ചർമ്മത്തെ ജലാംശം നൽകുകയും ഓട്സ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നതിനും ഉപരിതലത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കുകയും മുഖക്കുരുവിന് കാരണമായ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. 


മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് മാമ്പഴം. മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേന്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്  തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

പ്രകൃതിദത്തമായ ചർമ്മസംരക്ഷണ ചേരുവകളിൽ ഒന്നാണ് കറ്റാർവാഴ. സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നു. ഇത് തൽക്ഷണം സൺ ടാൻ, സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഇരുണ്ട പാടുകൾ എന്നിവ നീക്കം ചെയ്യുന്നു. കറ്റാർവാഴ ജെല്ലും അര സ്പൂൺ മഞ്ഞളു യോജിപ്പിക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Latest Videos

click me!