ക്ഷീണം, ഉത്സാഹക്കുറവ്, കിതപ്പ് എന്നിവയൊക്കെയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും ഗുരുതരമായ അവസ്ഥയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ തകരാറിലാക്കാന്‍ വിളര്‍ച്ചയ്ക്ക് കഴിയും.
ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ വിളർച്ച തടയാൻ സഹായിക്കുന്നു. മത്സ്യങ്ങളും ഇരുമ്പിന്റെ ഒരു നല്ല സ്രോതസ്സാണ്.
ചീര അടക്കമുള്ള ഇലക്കറികളിലും പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങളിലും മറ്റും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു.
പീനട്ട് ബട്ടർ ശരീരത്തിന് ഇരുമ്പ് പ്രദാനം ചെയ്യുക മാത്രമല്ല അതിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.