Skin Care : ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

First Published | Dec 7, 2021, 9:48 PM IST

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചര്‍മ്മത്തെ ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

drink

ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ഒരു ദിവസം കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനൊപ്പം മൃദുവാക്കുകയും ചെയ്യും.

vegetable

പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ കോശങ്ങള്‍ക്കു കേടുപാടുകള്‍ പറ്റാതെ കാത്തുസൂക്ഷിക്കുന്നതിന് ആന്റിഓക്‌സിഡന്റുകള്‍ പ്രവര്‍ത്തിക്കുന്നു. 


vitamin e

ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് കേടുപാട് വരാതെ കാത്തുസൂക്ഷിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു. ഇതിനുപുറമെ ആരോഗ്യപ്രദമായ ചര്‍മ്മത്തിന്റെ രൂപവത്കരണത്തിനും വിറ്റാമിന്‍ ഇ പ്രധാന പങ്കുവഹിക്കുന്നു. ബദാം, അവക്കാഡോ, പീനട്ട്, ചോളം എന്നിവയിൽ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്.

vitamin c

ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശേഷിയും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നു. ഓറഞ്ച്, സ്‌ട്രോബെറി, പേരയ്ക്ക, ബ്ലൂബെറി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

omega 3 fatty acid

ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിന് ഓമേഗ 3 ഫാറ്റി ആസിഡിന്റെ പങ്ക് വളരെ വലുതാണ്. മത്സ്യം, വാള്‍നട്ട്, ചണ വിത്ത് എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
 

Latest Videos

click me!