മാസ്ക് ധരിക്കുന്നത് മൂലം ഉണ്ടാകാവുന്ന ചർമ്മപ്രശ്നങ്ങളെ എങ്ങനെ തടയാം...?
First Published | Oct 22, 2020, 5:12 PM ISTകൊവിഡിന്റെ വരവോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാസ്‌കുകള്‍. കൊറോണ പ്രതിരോധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. മാസ്ക് ശീലമാക്കിയതോടെ ചിലർക്ക് ചർമത്തിൽ പലതരം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖത്ത് കുരുക്കൾ, ചർമത്തിന് വരൾച്ച, ചുണ്ട് വരണ്ടുപൊട്ടൽ എന്നിങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ. വിയർപ്പും കൂടുന്നതോടെ ബാക്ടീരിയ വളർച്ച കൂടുന്നു. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാകാനും ഇടയാക്കുന്നുണ്ട്. ഈ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡെര്‍മറ്റോളജിസ്റ്റ് ഡോ. നിവേദിത ദാദു പറയുന്നു...