protein for breakfast : പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാലുള്ള ആരോ​ഗ്യഗുണങ്ങൾ

First Published | Dec 22, 2021, 8:20 AM IST

ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന്​ വളരെ പ്രധാനമാണ്. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജ്ജവും ലഭിക്കുക പ്രാതലിൽ നിന്നാണ്​. പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്​ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ...

protein

ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. 

weight loss

പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കു​മ്പോൾ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും.


blood sugar

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കും. പ്രമേഹരോ​ഗികൾ പ്രാതലിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

nuts

പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സുകൾ. ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയര്‍ന്ന ഉറവിടങ്ങളാണ്. ഇരുമ്പ്, കാല്‍സ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ.

egg

പ്രോട്ടീൻ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് മുട്ട. ശരീരഭാരം കുറയ്ക്കാനും മസില്‍ വര്‍ധിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഒരു മുട്ടയിൽ ആറ് പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
 

Latest Videos

click me!