മുഖത്തെ കരുവാളിപ്പ് മാറാൻ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

First Published | Jul 8, 2021, 10:45 PM IST

തക്കാളി കറികള്‍ക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണെന്ന് പലർക്കും അറിയില്ല. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖസൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...

രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട് ടീസ്പൂൺ തക്കാളി നീരും, രണ്ട് ടീസ്പൂൺ തൈരും സമാസമം ചേർത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങനീരും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ സഹായിക്കും.
തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. വരണ്ട ചര്‍മം മൃദുവാകാന്‍ സഹായിക്കും.
തക്കാളി നീരും അതിലേക്ക് വെള്ളരിക്ക നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്തെ എണ്ണമയം മാറാൻ സഹായിക്കും.

Latest Videos

click me!