Homemade Hair Packs : മുടികൊഴിച്ചിൽ തടയാൻ 5 ഈസി ഹെയർ പാക്കുകൾ

First Published | Jul 1, 2022, 11:59 AM IST

മുടികൊഴിച്ചിൽ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.  മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകൾ പരിചയപെടാം...

നാല് ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടി, രണ്ട് ടേബിൾസ്പൂൺ നെല്ലിക്കപ്പൊടി, ഒരു ടീസ്പൂൺ തുളസിപ്പൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് പാക്ക് തയ്യാറാക്കുക ശേഷം 10 മിനുട്ട് ഈ പാക്ക് മാറ്റിവയ്ക്കുക. ശേഷം തലയിൽ 15 മിനുട്ട് ഇടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച കഴുകി കളയുക.

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ വെളിചെണ്ണയും ചേർത്ത് പാക്ക് തയ്യാറാക്കുക. ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയിക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.


ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ ബദാം ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം അരമണിക്കൂർ മാറ്റിവയ്ക്കുക. സെറ്റായ ശേഷം 15 മിനിറ്റ് തലയിൽ പുരട്ടിയിടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. ആഴ്ച്ചയിൽ രണ്ട് ദിവസം ഈ പാക്ക് പുരട്ടാം. 

ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്, 1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

രണ്ട് ടീസ്പൂൺ മുട്ടയുടെ വെള്ള, 4 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചേർക്കാം. ഇതു മുടിയിൽ മുഴുവനായി പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Latest Videos

click me!