കണ്ണിന് ചുറ്റും കറുപ്പുണ്ടോ...? ഇവ ഉപയോ​ഗിച്ച് നോക്കൂ

First Published | Aug 2, 2021, 10:53 PM IST

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. സമ്മർദ്ദം, അലർജി, ഉറക്കക്കുറവ്, അയേൺ അപര്യാപ്തത, തുടർച്ചയായി കംപ്യൂട്ടർ അല്ലെങ്കിൽ ടി.വി. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുക തുടങ്ങിയവ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...

tomato

കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം നൽകും.

cucumber

വെള്ളരിക്ക ചെറുതായി അരിഞ്ഞ് കൺ തടങ്ങളിൽ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.


rose water

തണുത്ത വെള്ളരിക്ക നീരിൽ ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിനു മേലെ വയ്ക്കുക.

lemon juice

ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് കൺതടങ്ങളിലെ കറുപ്പിൽ പുരട്ടി ഏകദേശം 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. കറുപ്പകറ്റാൻ സഹായിക്കും.
 

tea bag

ടീ ബാ​ഗ് ഫ്രിഡ്ജിൽ വച്ച് നല്ല പോലെ തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ 15 മിനുട്ട് വയ്ക്കുക. ശേഷം തണത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. 
 

Latest Videos

click me!