Chapped Lips Remedies : ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില സൂപ്പർ ടിപ്സ്

First Published | Jun 20, 2022, 12:06 PM IST

മഞ്ഞുകാലത്ത് മിക്കാവരും നേരിടുന്ന പ്രശ്നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. ചുണ്ടുകളിലെ വരൾച്ച മാറാൻ ലിപ് ബാം ഉപയോഗിക്കാറാണ് പതിവ്. ചുണ്ടുകളിലെ ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ തന്നെ ഈർപ്പം അധിക നേരം നിലനിൽക്കുകയുമില്ല. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് താഴേ പറയുന്നത്...

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിന് ലിപ് ബാം ആയും ഉപയോഗിക്കാം. ഒരു സ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുക. ശേഷം 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടുകളിൽ മൃദുവായി സ്‌ക്രബ് ചെയ്യുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.

വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ വെളിച്ചെണ്ണ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിണ്ടുകീറിയ വരണ്ട ചർമ്മം വെളിച്ചെണ്ണ ഉപയോഗിച്ചതിന് ശേഷം തിളക്കമുള്ളതായിത്തീരുകയും ദിവസവും ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന് ഈർപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളെ മൃദുവും പിങ്ക് നിറവുമാക്കാൻ സഹായിക്കുന്നു. 


ഏറ്റവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ മറ്റൊരു മാർഗ്ഗം പാൽപാട ഉപയോഗിക്കുക എന്നതാണ്. കുറച്ച് പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ഫലപ്രദ​മാണ്.

റോസ് ഇതളുകളാണ് മറ്റൊരു പരിഹാരം.അൽപം പാലിനൊപ്പം റോസ് ഇതളുകൾ കൂടി മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടുക. റോസ് ഇതളുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചുണ്ടുകൾക്ക് പോഷണം നൽകുന്നു, അവയെ പുനരുജ്ജീവിപ്പിക്കുന്നു. പാൽ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. 
 

aleo vera

കറ്റാർവാഴ ജെൽ ചുണ്ടുകളിലെ തിളക്കമുള്ളതും മിനുസമാർന്നതുമായ ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല വരണ്ട ചർമ്മത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടുക. രാത്രി മുഴുവനും ഇട്ടേക്കുക. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുകത പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ സ്വന്തമാക്കുന്നതിനൊപ്പം വരണ്ട ചർമ്മം അകറ്റാനും സഹായിക്കും. 
 

വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ വരണ്ടതും ഇരുണ്ടതുമായ ചുണ്ടുകൾക്ക് ഫലപ്രദമാണ്. ഇത് പ്രകൃതിദത്ത ബ്ലീച്ചായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ചുണ്ടുകൾക്ക് മികച്ച പിങ്ക് നിറം ലഭിക്കാൻ ആവണക്കെണ്ണയും അൽപം നാരങ്ങ നീരും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടാം. മിശ്രിതം 10 മിനിറ്റ് പുരട്ടി വിടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Latest Videos

click me!