ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ബ്ലാക്ക്ഹെഡ്സ് മാത്രമല്ല മുഖസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇത് ആഴത്തിലുള്ള എണ്ണമയമുള്ള ചർമ്മത്തെ വൃത്തിയാക്കാൻ സഹായിക്കുന്നു.
മുട്ടയുടെ വെള്ളയും അൽപം തേനും ചേർത്ത മിശ്രിതം ഇടുന്നത് ബ്ലാക്ക്ഹെഡ്സ് മാറാൻ ഏറെ ഫലപ്രദമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാവുന്നതാണ്.
ബ്ലാക്ക് ഹെഡുകളും കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. തക്കാളി നീര് മുഖത്ത് 15 മിനുട്ട് ഇടുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
കറുവപ്പട്ടയിൽ ആൻറി ഫംഗസ്, ആൻറി ഓക്സിഡൻറ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു. കറുവപ്പട്ട പൊടിച്ചത് അൽപം തേൻ ചേർത്ത് ഇടുന്നത് ബ്ലാക്ക് ഹെഡ്സ് മാറാൻ ഗുണം ചെയ്യും.
മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മഞ്ഞൾ അൽപം പാൽ ചേർത്തോ അല്ലാതെ ഇടുന്നത് മുഖസൗന്ദര്യത്തിന് നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.