മൈലാഞ്ചിക്ക് മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്. ഒരു കപ്പ് മൈലാഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം. മുടികൊഴിച്ചിലും താരനും കുറയ്ക്കാം.
പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും. തേങ്ങാപ്പാല്‍ തലയിൽ 15 മിനുട്ട് തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്,ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിയ്ക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയിലും മുട്ടയുടെ വെള്ളയും ചേർത്ത് മുടിയിൽ ഇടുക. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.
മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും. രണ്ട് ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇളക്കുക. ഇതുകൊണ്ട് തല കഴുകുക. താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായകമാണ്.
കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നൽകുന്നതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായകരമാണ്. സവാള ചെറുകഷ്ണങ്ങളായി മുറിച്ച് അതിന്‍റെ നീരെടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് 30-45 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.