foot
ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങൾ കൂടുതൽ മൃദുലമാകാൻ സഹായിക്കും.
pumice stone
പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങൾ നന്നായി കഴുകുക. പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങൾ പോയി കാൽ സുന്ദരമാകാൻ സഹായിക്കും. ശേഷം ഒരു മോയ്സ്ചറേസർ പുരട്ടി സോക്സ് ധരിച്ചു ഉറങ്ങുക.
shoe
നനഞ്ഞ കാലുകളിൽ ഒരിക്കലും ഷൂ ധരിക്കരുത്. ഇത് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമാകും. അതിനാൽ നനഞ്ഞ ചെരിപ്പുകൾ ഉണക്കി സൂക്ഷിക്കുക.
Image courtesy: https://captaincreps.com
lemon
ആഴ്ചയിൽ ഒരിക്കൽ ചെറു ചൂടുവെള്ളത്തിൽ അല്പം ഷാംപൂവും നാരങ്ങാ നീരും ചേർത്തു അതിൽ 15 മിനുട്ട് കാൽ മുക്കി വയ്ക്കുന്നതിനൊപ്പം നഖങ്ങൾ ഒരു പഴയ ടൂത്ത് ബ്രേഷ് കൊണ്ടു വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.
rose water
റോസ് വാട്ടർ, ഗ്ലിസറിൻ എന്നിവയുടെ മിശ്രിതം ദിവസവും പാദങ്ങൾ പുരട്ടുക. ഇത് പാദങ്ങളുടെ വരൾച്ച ശമിപ്പിക്കുകയും വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യുന്നു.
&