Protein Rich Foods | പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

First Published | Jul 2, 2022, 6:14 PM IST

പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാൻ കഴിയാത്തതിനാൽ നിങ്ങൾ എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, എല്ലുകൾ, സന്ധികൾ, മുടി, ആന്റിബോഡികൾ, ഹോർമോണുകൾ, എൻസൈമുകൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്.

അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികൾ നിർമ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീന് അടങ്ങിയ ഭക്ഷണം അമിത വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഡയറ്റിൽ ഉൾപ്പടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

സാൽമണിൽ പ്രോട്ടീനും ഒമേഗ-3 കൊഴുപ്പും ധാരാളമുണ്ട്. 100 ഗ്രാം സാൽമണിൽ 206 കലോറി മാത്രമേ ഉള്ളൂ.  സാൽമൺ പതിവായി കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. കാരണം ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.


മുട്ടയിൽ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. വിറ്റാമിൻ ഡിയുടെയും ഇരുമ്പിന്റെയും സമൃദ്ധമായ ഉറവിടം കൂടിയാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസിൽ വർധിപ്പിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്.
 

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നൽകും. ഒരു കപ്പ് ഗ്രീക്ക് തൈരിൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 
 

പാലുൽപ്പന്നങ്ങളായ ചീസ്, തൈര്, കോട്ടേജ് ചീസ് എന്നിവയിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പോഷകസമൃദ്ധവുമായത് ഗ്രീക്ക് യോഗർട്ട് ആണ്. 

ഒരു ടേബിൾസ്പൂൺ മത്തങ്ങ വിത്തിൽ നിങ്ങൾക്ക് 5 ഗ്രാം പ്രോട്ടീൻ ലഭിക്കും. മത്തങ്ങ വിത്തുകൾ വളരെ പോഷകഗുണമുള്ളതും ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതുമാണ്. അവ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. 

Latest Videos

click me!