Fiber Rich Foods : ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കൂ, കാരണം ഇതാണ്

First Published | Sep 30, 2022, 7:11 PM IST

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കണമെന്ന് ഡോക്ടർമാർ പറയാറില്ലേ. കാരണം, ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്തസമ്മർദ്ദം, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവയെ തടയാൻ  സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ‌ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. നിങ്ങളുടെ ദെെനം​ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഫൈബർ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. കുടലിനെ ആരോഗ്യകരവും സന്തുലിതവുമാക്കാൻ ബ്രൊക്കോളി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ബ്രൊക്കോളി സൂപ്പായോ സാലഡ് രൂപത്തിൽ ശീലമാക്കാവുന്നതാണ്.
 

ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവയും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. സരസഫലങ്ങളുടെ ഏറ്റവും വലിയ ഗുണം അവയ്ക്ക് സ്വാഭാവികമായും കലോറി കുറവാണ് എന്നതാണ്.


ഒരു കപ്പ് അവോക്കാഡോയിൽ 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും അവാക്കാഡോ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഏറെ നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.

ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഫൈബർ ഓട്സ് ധാരാളം അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അൽപം ഓട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 
 

നട്സുകൾ പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കാനും കുടലിന്റെ ആരോ​ഗ്യത്തിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
 

Latest Videos

click me!