Osteoarthritis : മുട്ട് തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
First Published | Jul 31, 2022, 11:09 PM ISTപ്രായം കൂടുന്നതിന് അനുസരിച്ച് ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് മുട്ട് തേയ്മാനം. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്. മുട്ടുകളിലെ തേയ്മാനം, നീർവീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങൾ. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണങ്ങൾ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും.