ഉറക്കക്കുറവാണോ പ്രശ്നം...? ഇതൊന്ന് അറിഞ്ഞിരിക്കൂ

First Published | Jun 26, 2021, 10:29 PM IST

ഉറക്കക്കുറവ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നന്നായി ഉറങ്ങണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്...

നല്ല ഉറക്കം ഏകാഗ്രത മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും കഴിയും. മോശം ഉറക്കം തലച്ചോറിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.
കായിക, ശാരീരിക പ്രകടന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദീർഘനേരമുള്ള ഉറക്കം അത്യാവശ്യമാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, വേഗത, കൃത്യത, മാനസിക ക്ഷേമം എന്നിവയെല്ലാം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഉറക്കം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് കണ്ടെത്തി.

രാത്രിയിൽ ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂറിൽ താഴെ ഉറങ്ങുന്ന വ്യക്തികൾക്ക് ഹൃദ്രോഗവും, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും ആരോഗ്യപരമായ പല അപകട സാധ്യതകളെ കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉറക്കക്കുറവ് ഒരു കാരണമായി മാറുമെന്നും ​ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഉറക്കക്കുറവുള്ളവരിൽ ടൈപ്പ് 2 പ്രമേഹ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.
വിഷാദരോഗം, ഉൽക്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്കക്കുറവാണ്. ഉറക്കക്കുറവുമായി ബന്ധപ്പെട്ട ഇൻസോമ്‌നിയ, സ്ലീപ് അപ്നിയ തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവരിൽ ഉയർന്ന തോതിലുള്ള വിഷാദരോഗം റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

click me!