തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല

First Published | Jul 18, 2021, 9:49 PM IST

രാവിലെ വെറും വയറ്റില്‍ തുളസിയിലയിട്ട വെള്ളം കുടിക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
തുളസി വെള്ളം ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും.

ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം.
യൂജിനോള്‍ എന്ന സംയുക്തം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
തുളസിയിട്ട് തിളപ്പിച്ച വെള്ളംകുടിക്കുന്നത് ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Latest Videos

click me!