teeth
ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ചില പഴവർഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
strawberry
സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു. വായ്ക്കുള്ളിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
apple
ഉമിനീർ ഉണ്ടാക്കാൻ സഹായിക്കുന്ന മാലിക് ആസിഡും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഈ ഉമിനീർ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് പല്ലുകൾ വൃത്തിയാക്കാനും വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കും.
banana
വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിൻ ബി6, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ബ്രഷ് ചെയ്യുന്നതിന് മുമ്പ് വാഴപ്പഴത്തിന്റെ തൊലി ഏകദേശം രണ്ട് മിനുട്ട് പല്ലിൽ തേയ്ക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കും.
pineapple
ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് വായിൽ കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കാൻ ഇടയാക്കും. ഇത് പല്ലുകൾ സ്വാഭാവികമായി വൃത്തിയാക്കുന്നു.