Weight Gain : ഈ മൂന്ന് പഴങ്ങൾ ഭാരം കൂടുന്നതിന് കാരണമാകും

First Published | Jul 22, 2022, 10:11 AM IST

വണ്ണം എന്നത് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവരുണ്ട്. ഡയറ്റ് നോക്കുന്നവർ ഒന്നോ രണ്ടോ നേരം വിവിധ പഴങ്ങൾ കഴിക്കാറുണ്ട്. വണ്ണം കുറയ്ക്കാൻ പഴങ്ങൾ സഹായിച്ചേക്കുമെന്നും പലരും ചിന്തിക്കുന്നുണ്ട്. പഴങ്ങളിൽ വിറ്റാമിനുകളും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ധാരാളം പഴങ്ങളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ ചില പഴങ്ങൾ ശരീരഭാരം കൂടുന്നതിന് കാരണമായേക്കാം. പ്രധാനമായി മൂന്ന് പഴങ്ങൾ വണ്ണം കൂടുന്നതിന് നയിച്ചേക്കാം.

വണ്ണം കൂടുന്നതിന് കാരണമാകുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. ലഘുഭക്ഷണമായാണ് വാഴപ്പഴം സാധാരണയായി കഴിക്കുന്നത്. രുചികരമായത് കൂടാതെ, മിതമായ അളവിൽ കഴിച്ചാൽ അവ തികച്ചും ആരോഗ്യകരവുമാണ്. എന്നിരുന്നാലും, നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രതിദിനം ഒന്നിൽ കൂടുതൽ വാഴപ്പഴം കഴിക്കരുത്. കാരണം വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള (118 ഗ്രാം) വാഴപ്പഴത്തിൽ 105 കലോറിയും 1 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
 

mango

വാഴപ്പഴം പോലെ തന്നെ മാമ്പഴവും കലോറി കൊണ്ട് സമ്പുഷ്ടമാണ്. ഉയർന്ന പോഷകഗുണമുള്ള, സ്വാദിഷ്ടമായ, മധുരമുള്ള പഴമാണ് മാമ്പഴം. മാമ്പഴം കഴിച്ച് കഴിഞ്ഞാൽ ദിവസങ്ങളിൽ കൂടുതൽ കാർഡിയോ വ്യായാമങ്ങൾ ചെയ്യണം. മാമ്പഴത്തിൽ 99 കലോറിയും 1.4 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.


avocado

അവാക്കാഡോകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ മിതമായ അളവിൽ കഴിക്കണം. ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണെങ്കിലും അവയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. 

ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവാക്കാഡോ മികച്ചതാണ്. പോഷക സമൃദ്ധമായ ഈ പഴത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായി ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. 
 

ഒരു ഇടത്തരം പഴത്തിൽ ഏകദേശം 162 കലോറി ഉണ്ട്. മാത്രമല്ല, പ്രോട്ടീനുകൾ, പൊട്ടാസ്യം ഉൾപ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ കെ, സി, ബി 5 എന്നിവയും അടങ്ങിയിട്ടുണ്ട്.

Latest Videos

click me!