വണ്ണം കുറയ്ക്കാൻ‌ ബ്രേക്ക്ഫാസ്റ്റിൽ‌ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

First Published | Mar 18, 2023, 8:41 AM IST

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക കലോറി വ്യായാമം ചെയ്യാതെ അത് കൊഴുപ്പായി പരിവര്‍ത്തനപ്പെടുകയും ശരീരത്തില്‍ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യും. ഇത് സ്വാഭാവികമായും ഭാരം കൂടുന്നതിന് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില വേനൽക്കാല ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

പുഴുങ്ങിയ മുട്ടയിൽ പ്രോട്ടീൻ കൂടുതലും കലോറി കുറഞ്ഞ ഭക്ഷണവുമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ലഘുഭക്ഷണം കൂടിയാണിത്. മുട്ടകൾ വിശപ്പ് കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ അവ കഴിച്ച് ശരീരഭാരം കുറയ്ക്കാൻ തുടങ്ങുന്നതാണ് നല്ലത്. സ്വാദും രുചിയും ചേർക്കാൻ നിങ്ങൾക്ക് വേവിച്ച മുട്ടകളിൽ സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ഗുണകരമായ സുഗന്ധങ്ങൾ എന്നിവ ചേർക്കാം. പ്രഭാതഭക്ഷണത്തിൽ‌ ദിവസനും പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

കുറഞ്ഞ കലോറി, ഉയർന്ന നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ കാരണം സ്മൂത്തികൾ യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കുന്നു. രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണത്തിനായി പലതരം പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ചേരുവകൾ എന്നിവ ഉപയോഗിച്ച് ഇവ ഉണ്ടാക്കാം. ബനാന ബദാം സ്മൂത്തി രാവിലെ കഴിക്കുന്നത് കൂടുതൽ നല്ലത്.


ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു ആരോഗ്യകരമായ ലഘുഭക്ഷണം ചെറുപയർ ആണ്. കാരണം അവയിൽ കലോറി കുറവാണ്. ചെറുപയർ വേവിച്ചച് ഉപ്പിട്ടോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്.
 

ബ്രോക്കോളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ബ്രോക്കോളിയുടെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഇരുമ്പ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് ഒരു ഡിറ്റോക്സ് പാനീയം ഭാരം കുറയ്ക്കാൻ സഹായകമാണ്. ഈ മൂന്ന് ചേരുവകളും സംയോജിപ്പിച്ച് നാരുകൾ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഒരു രുചികരമായ പാനീയം ഉണ്ടാക്കാം. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ദഹനവ്യവസ്ഥയുടെ സമഗ്രത നിലനിർത്താനും സഹായിക്കുന്നു.

Latest Videos

click me!