ശരീരഭാരം കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

First Published | Aug 17, 2021, 9:17 PM IST

വണ്ണം കുറയ്ക്കാൻ നമ്മൾ പ്രധാനമായി ചെയ്യുന്നത് ഡയറ്റും വ്യായാമവുമൊക്കെയാണ്. പലരും ഡയറ്റ് നോക്കുമെങ്കിലും കലോറി കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്താറില്ല. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

water melon

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ കലോറി കുറവാണ്. ഒരു തണ്ണിമത്തനിൽ 88 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
 

carrot

നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമാണ് കാരറ്റ്. കാരറ്റിൽ 95 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാരറ്റിൽ 41 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
 


broccoli

ബ്രൊക്കോളിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.100 ഗ്രാം ബ്രൊക്കോളിയിൽ 34 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബ്രൊക്കോളി സൂപ്പായോ അല്ലാതെയോ കഴിക്കാം.

apple

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ആപ്പിൾ. 100 ​ഗ്രാം ആപ്പിളിൽ 52 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഭാരം കുറയ്ക്കാനും ദഹനത്തിന് സഹായകവുമായ പെക്ടിൻ എന്ന സംയുക്തം ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. 
 

curd

തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
 

Latest Videos

click me!