ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു. കിഡ്‌നി ബീൻസ്,ആപ്പിൾ, പിയേഴ്സ് തുടങ്ങിയ ഭക്ഷണങ്ങളിലും ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു. ലയിക്കുന്ന നാരുകൾ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും തണ്ണിമത്തന് കഴിയും. ഈ വേനൽക്കാലത്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണിമത്തൻ ഉൾപ്പെടുത്താം.
ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് എൽഡിഎൽ കുറയ്ക്കും. ഒമേഗ-3 രക്തപ്രവാഹത്തിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു, അസാധാരണമായ ഹൃദയ താളങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
സോയാബീനും അവയിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങളായ ടോഫു, സോയ മിൽക്ക് എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാണ്.
ബദാം, വാൾനട്ട്, നിലക്കടല, മറ്റ് നട്സുകൾ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും.