Weight Loss : വണ്ണം കുറയ്ക്കാൻ ഇതാ ആറ് സൂപ്പർ ഫുഡുകൾ

First Published | Apr 12, 2022, 10:34 AM IST

പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് പേശികളുടെ വളർച്ച, ശരീരഭാരം കുറയ്ക്കൽ തുടങ്ങി നിരവധി ഗുണങ്ങൾ നൽകുന്നു. സമീകൃതാഹാരം ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ് തെെര്. തൈരിൽ സംയോജിത ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നു. തൈരിൽ സ്വാഭാവികമായി കാണപ്പെടുന്ന പ്രോബയോട്ടിക്സ് നല്ല കുടൽ ബാക്ടീരിയയെ പിന്തുണയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ​ഗുണം ചെയ്യും.

ഓട്‌സ് ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു ഭക്ഷണമാണ്. ഓട്‌സിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഉള്ളടക്കം വിശപ്പ് കുറയ്ക്കുന്നു. 


പയർവർഗ്ഗങ്ങളിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. പയർവർഗ്ഗങ്ങളിൽ ബീൻസ്, പയർ, ഗ്രീൻ പീസ് എന്നിവ ഉൾപ്പെടുന്നു. ഇവ കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അവയ്ക്ക് രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ കഴിയുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

പച്ചക്കറികൾ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ചീര, ബ്രൊക്കോളി, വെള്ളരിക്ക, കോളിഫ്ളവർ തുടങ്ങിയ പച്ചക്കറികൾ കൊഴുപ്പ് കുറയ്ക്കാൻ മികച്ചതാണ്.
 

നട്‌സ് നല്ലൊരു ലഘുഭക്ഷണമാണ്. ദിവസവും ഒരു പിടി ബദാം, നിലക്കടല, വാൾനട്ട് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ബ്രസീൽ നട്‌സിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ അത്യാവശ്യമാണ്.
 

ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

Latest Videos

click me!