Foods For Hair Growth : മുടിയുടെ ആരോ​ഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

First Published | May 21, 2022, 10:56 PM IST

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചിൽ കുറയ്ക്കാം. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

leafy vegetables

ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മുടിയുടെ ആരോ​ഗ്യത്തിന് മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് മുട്ടയില്‍. പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി കരുത്തോടെ വളരാനും മുട്ടയിലെ ഘടകങ്ങള്‍ സഹായിക്കുന്നു.


പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പയറു വര്‍ഗങ്ങളില്‍. മാത്രമല്ല ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. 

മത്സ്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ മുടി വളർച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്.

സെലിനിയം, പ്രോട്ടീൻ, വിറ്റാമിൻ ഡി 3, മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മത്സ്യം.

Latest Videos

click me!