കുടലിന്റെ ആരോ​ഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

First Published | Jul 5, 2021, 9:38 PM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് അവയവങ്ങളില്‍ ഒന്നാണ് കുടല്‍. ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായി നിലനില്‍ക്കുന്ന ഒരു അവയവമാണ് കുടല്‍. കുടലിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
 

കുടലിലെ നല്ല ബാക്ടീരിയകളെ സജീവമായി നിലനിർത്താൻ മാമ്പഴം സഹായിക്കുന്നു. ദിവസം ഒരു മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനുമെല്ലാം തെെര് മികച്ചൊരു ഭക്ഷണമാണ്. തൈരിൽ പ്രോബയോട്ടിക്സ് ഫംഗസ്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.

വെളിച്ചെണ്ണയിലെ ആന്റി വൈറൽ, ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ എന്നിവ ദോഷകരമായ ബാക്ടീരിയകളെനശിപ്പിക്കുന്നതിൽ സഹായിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് സാൽമൺ മത്സ്യം. ഇത് കുടലിനെ സുഖപ്പെടുത്തുന്നതിന് ഏറെ ഫലപ്രദമാണ്.
സവാളയിൽ പ്രീബയോട്ടിക്സ് കൂടുതലാണ് നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും. ദഹനം എളുപ്പമാക്കാനും സവാള കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

Latest Videos

click me!